photo

ചേർത്തല: ഒ​റ്റമശേരിയിൽ കടൽഭിത്തി നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് മത്സ്യതൊഴിലാളി യൂണിയൻ(എ.ഐ.ടി.യു.സി) യുടെ നേതൃത്വത്തിൽ ഇറിഗേഷൻ അസി.എൻജിനിയറുടെ ഓഫിസിന് മുന്നിൽ മണൽചാക്ക് നിരത്തി സമരം നടത്തി. ജില്ലാ പ്രസിഡന്റ് ഒ.കെ.മോഹനൻ ഉദ്ഘാടനം ചെയ്തു . 2019 ൽ കടൽഭിത്തി നിർമ്മാണത്തിന് 12 ലക്ഷം രൂപ അനുവദിച്ചെങ്കിലും ഇതുവരെ നിർമ്മാണം ആരംഭിച്ചില്ല. ജോയ് സി.കമ്പക്കാരൻ അദ്ധ്യക്ഷത വഹിച്ചു. എ.പി.പ്രകാശൻ, ജോർജ് കൂടിയാംശേരി, ഇഗ്‌നേഷ്യസ് എന്നിവർ സംസാരിച്ചു.