ആലപ്പുഴ: രാജകേശവദാസ് എൻ.എസ്.എസ് കരയോഗം 4541-ാം നമ്പറിന്റെ ആഭിമുഖ്യത്തിൽ 145-ാംമത് മന്നം ജയന്തി ആഘോഷിച്ചു. താലൂക്ക് യൂണിയൻ വനിതാ സമാജം പ്രസിഡന്റ് ഡോ. രമാദേവിയുടെ നേതൃത്വത്തിൽ വനിതാ സമാജം ഭാരവാഹികളുടെ ഭജനയും നാമജപവും നടന്നു.

കരയോഗം പ്രസിഡന്റ് കെ.ആർ. ചന്ദ്രമോഹനൻ പിള്ള, സെക്രട്ടറി ടി. മോഹനൻ, ഭാരവാഹികളായ ടി.പി. ഹരിരാമൻ, എസ് .മധുസൂദനൻ പിള്ള, ജി. വിനോദ് കുമാർ, ഡി. കൃഷ്ണകുമാർ, എസ്. രഘുനാഥൻ നായർ, ഗോപാലകൃഷ്ണൻ കൂട്ടുമ്മേൽ, ആർ. ഗോപിനാഥ്, മുരളി എന്നിവർ സംസാരിച്ചു.