ചേർത്തല: കെ-റെയിൽ പദ്ധതി ഉപേക്ഷിക്കുക,വിലക്കയറ്റം തടയുക, കരിമണൽ ഖനനം അവസാനിപ്പിക്കുക,കെ.എസ്.ആർ.ടി.സിയെ സർക്കാർ ഡിപ്പാർട്ട്‌മെന്റാക്കുക,തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു എസ്.യു.സി.ഐ കമ്യൂണിസ്റ്റ് ചേർത്തല ലോക്കൽകമ്മിറ്റി നടത്തിയ താലൂക്ക് ഓഫീസ് ധർണ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.മുരളി ഉദ്ഘാടനം ചെയ്തു. കെ-റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 12ന് എസ്.യു.സി.ഐ കമ്യൂണിസ്റ്റ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിന് മുന്നോടിയായാണ് സമരം.ലോക്കൽ സെക്രട്ടറി കെ.പി.മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ.കെ.ശശികുമാർ, ജില്ലാ കമ്മിറ്റി അംഗം കെ.ജെ.ഷീല, ലോക്കൽകമ്മിറ്റി അംഗങ്ങളായ കെ.എ.വിനോദ്,ആർ.രഞ്ജിത്ത്,കെ.എസ്.സുഭാഷ്,ആർ.ബിനോദ്, സി.വി.അനിൽകുമാർ എന്നിവർ പങ്കെടുത്തു.