
അരൂർ : കേരളത്തിൽ എൽ.ഡി.എഫ് സർക്കാർ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ കോൺഗ്രസും ബി.ജെ.പിയും ഒരേ ദിശയിലാണ് സഞ്ചരിക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സി. പി.എം അരൂർ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി ചന്തിരൂരിൽ സംഘടിപ്പിച്ച പൊതു സമ്മേളനം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.എം. ആരിഫ് എം.പി അദ്ധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.ബി.ചന്ദ്രബാബു, ജില്ലാ സെക്രട്ടേറിയറ്റ് അംഗം മനു.സി പുളിക്കൽ, ജില്ലാ കമ്മിറ്റി അംഗം എൻ.പി. ഷിബു, ഏരിയാ സെക്രട്ടറി പി.കെ.സാബു, ദെലീമ ജോജോ എം.എൽ.എ, ജില്ലാ പഞ്ചായത്തംഗം അനന്തു രമേശൻ പി.ഡി.രമേശൻ, ജി. ബാഹുലേയൻ, സി.ടി.വാസു, എം.ജി.നായർ,, അനിതാ സോമൻ, മോളി സുഗുണാനന്ദൻ എന്നിവർ പങ്കെടുത്തു.