alamara
ഭക്ഷണ അലമാരയുടെ ഉദ്ഘാടനം കൃഷിമന്ത്രി പി.പ്രസാദ് നിർവ്വഹിക്കുന്നു.

ചാരുംമൂട്: നൂറനാട് കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന സത്യപഥം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നൂറനാട് ജംഗ്ഷനിൽ ഭക്ഷണ അലമാര സ്ഥാപിച്ചു. ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവ്വഹിച്ചു.തുടർന്ന് സത്യപഥം ഓഫീസ് ഉദ്ഘാടനവും നടത്തി.കലാ കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച പ്രതിഭകളെ എം.എസ്.അരുൺകുമാർ എം എൽഎ അനുമോദി​ച്ചു. പി.പി.കോശി അദ്ധ്യക്ഷത വഹിച്ചു.ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, പാലമേൽ പഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് ,ജില്ലാ പഞ്ചായത്ത് മെമ്പർ നികേഷ് തമ്പി ,ജീവകാരുണ്യ സാംസ്കാരിക കൂട്ടായ്മ സംസ്ഥാന പ്രസിഡൻ്റ് അഡ്വ.കെ.സുരേഷ് കുമാർ, ഡി.മഹേന്ദ്രദാസ്, ബി.അശോക് കുമാർ, രാജു കാവുംമ്പാട്, അനിൽ പുന്നയ്ക്കാകുളങ്ങര, വേണു കാവേരി, സജി പാലമേൽ, നൂറനാട് സുകു തുടങ്ങിയവർ സംസാരി​ച്ചു.