ആലപ്പുഴ : കൊലപ്പെട്ട ഷാനിന്റേയും രൺജിത്തിന്റേയും വീടുകൾ വിശ്വകർമ്മ മഹാസഭാ നേതാക്കൾ സന്ദർശിച്ചു. ജില്ലാ സെക്രട്ടറി എൻ. വിജയൻ തോട്ടപ്പള്ളി, കേരള ആർട്ടിസാൻസ് മഹിളാ സമാജം സംസ്ഥാന പ്രസിഡന്റ് ബിജി കണ്ണൻ, അഖില കേരള വിശ്വകർമ്മ മഹാസഭാ അമ്പലപ്പുഴ താലൂക്ക് സെക്രട്ടറി കെ.രവികുമാർ, വൈസ് പ്രസിഡന്റ് കെ.ചന്ദ്രബാബു, താലൂക്ക് യൂണിയൻ അംഗം ടി.പ്രശാന്ത് കുമാർ, ആർട്ടിസാൻസ് മഹിളാ സമാജം അമ്പലപ്പുഴ താലൂക്ക് സെക്രട്ടറി രശ്മി സോമരാജ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.