health

ആലപ്പുഴ: നഗരസഭയുടെ ഹെൽത്ത് സ്ക്വാഡ് നടത്തിയ പരിശോധനയിൽ നഗരത്തിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു. എച്ച്.ഐമാരായ അനിൽകുമാർ, ശിവകുമാർ, സി.വി.രഘു, ജെ.എച്ച്.ഐമാരായ ഷംസുദ്ദീൻ, അനീസ്, ടെൻഷി, സ്മിത എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് നരസഭാദ്ധ്യക്ഷ സൗമ്യ രാജ്, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ് എന്നിവർ അറിയിച്ചു.