മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിൽ തട്ടിപ്പിനിരയായ നിക്ഷേപകരുടെ അനിശ്ചിതകാല സമരം 22ാം ദിവസത്തിലേക്ക്. ഇന്നലെ നടന്ന സമരം സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം കെ.ആർ.ദേവരാജൻ ഉദ്ഘാടനം ചെയ്തു. കൺവീനർ ബീ.ജയകുമാർ അദ്ധ്യക്ഷനായി. നിക്ഷേപക കൂട്ടായ്മ പ്രതിനിധി ടി.കെ.പ്രഭാകരൻ നായർ മുഖ്യപ്രഭാഷണം നടത്തി. ഉദയലക്ഷ്മി, രമ, രഞ്ജു ജയകുമാർ, ശ്രീകുമാരിയമ്മ, പ്രഭാ ബാബു, ഇന്ദിര, ചാക്കോ ചെറിയാൻ എന്നിവർ സംസാരിച്ചു.