മാവേലിക്കര: കാട്ടുവള്ളിൽ കുടുംബ ദുർഗാ ഭഗവതി ക്ഷേത്രത്തിന്റെ വാർഷിക പൂജ ഇന്ന് നടക്കും. രാവിലെ 6ന് ഗണപതിഹോമം, 7ന് പ്രസാദശുദ്ധക്രിയകൾ, 9ന് മൃത്യുഞ്ജയഹോമം, 10ന് കലശപൂജ, 11.30ന് ഉച്ചപൂജ, വൈകിട്ട് 5ന് ഭഗവതിസേവ, 6.30ന് ദീപാരാധന, 6.45ന് അത്താഴപൂജയോടുകൂടി ദീപാരാധന എന്നിവ നടക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ശ്രീലത കെ.പി, സെക്രട്ടറി അജയഘോഷ് കെ.സി എന്നിവർ അറിയിച്ചു.