salam

പൂച്ചാക്കൽ : വാഹനാപകടത്തിൽ പരിക്കേറ്റ് നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പാണാവള്ളി പഞ്ചായത്ത് 15-ാം വാർഡ് മഴുവുമ്മേൽ (കാട്ടുങ്കൽ ) പരേതനായ അബ്ദുൾ റഹ്മാന്റെ മകൻ സലാം (53) മരിച്ചു. കഴിഞ്ഞ 28 ന് രാവിലെ മാക്കേക്കടവ് തൈക്കാട്ടുശേരി റോഡിൽ സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ മണിയാതൃക്കൽ ഭാഗത്ത് വച്ച് എതിരെ വന്ന കാർ ഇടിച്ചിടുകയായിരുന്നു. ഭാര്യ: ബീവി. മക്കൾ: അൻസിൽ, അൽത്താഫ്.