
അരുർ: സ്കൂട്ടറിൽ വില്പനയ്ക്ക് കൊണ്ടുവന്ന 1.514 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി.അരൂക്കുറ്റി പഞ്ചായത്ത് 17-ാം വാർഡ് മാത്താനം കോളനി കോടാലിച്ചിറ വീട്ടിൽ ശരത്തി (24)നെയാണ് അരൂർ എസ്.ഐ. അഭിരാമിന്റെ നേതൃത്വത്തിൽ അരൂർ കെൽട്രോൺ റോഡിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു. പൂച്ചാക്കൽ സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയാണ് ശരത്തെന്ന് പൊലീസ് പറഞ്ഞു.ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു