 
ചേർത്തല: കേരളത്തെ കലാപഭൂമിയാക്കരുതെന്ന മുദ്റാവാക്യമുയർത്തി
സി.പി.എം പള്ളിപ്പുറം വടക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളത്തിൽ കലുങ്കിന് സമീപം ചേർന്ന ബഹുജന കൂട്ടായ്മ സുധിഷ് മിന്നി ഉദ്ഘാടനം ചെയ്തു.എൻ. കെ.മോഹൻദാസ് അദ്ധ്യക്ഷനായി. സി. ശ്യാം കുമാർ സ്വാഗതം പറഞ്ഞു. കെ. എൻ.പങ്കജാഷൻ, കസ്തുരി ഗോപാലകൃഷ്ണൻ, പി.കെ.ജ്യോതിഷ്, ജയശ്രീ ബിജു, ആർ. സുജിത്, രമണി അനിരുദ്ധൻ, എസ്.പ്രതാപൻ എന്നിവർ സംസാരിച്ചു.
കരുവ ലോക്കൽ കഞ്ചിറ്റിയുടെ നേതൃത്വത്തിൽ നടന്ന കൂട്ടായ്മ സി.പി.എം ചേർത്തല ഏരിയാ കമ്മിറ്റി അംഗം എ.എസ്.സാബു ഉദ്ഘാടനം ചെയ്തു. ഏലിക്കുട്ടി ജോൺ അദ്ധ്യക്ഷത വഹിച്ചു. എം.ഷാജി സ്വാഗതവും എൽ.സി. സെക്രാറി സി.ആർ. സുരേഷ് നന്ദിയും പറഞ്ഞു.