കായംകുളം: കാർ ബൈക്കിലും സ്കൂട്ടറിലും ഇടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. എരുവ കണിയാത്ത് പടിറ്റതിൽ സുനിൽ(40 ), ഭാര്യ വിനീത (30 ), കോയിക്കൽപടി പട്ടേത്ത് രതീഷ് ( 30 ) എന്നിവർക്കാണ് പരിക്കേറ്റത് .കായംകുളം മുട്ടം ബസാർ പാലത്തിനു സമീപം ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് സംഭവം. എരുവ ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്കിലും സകൂട്ടറിലും സഞ്ചരിച്ചവർ.