ആലപ്പുഴ: കേരളത്തിലെ ആദ്യത്തെ തൊഴിലാളി സംഘടനയായ തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ ശതാബ്ദി സമ്മേളനവും ചരിത്ര സെമിനാറും വാടപ്പുറം ബാബ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 15ന് ആലപ്പുഴയിൽ നടക്കും. രാവിലെ 10ന് ബ്രദേഴ്സ് ആഡിറ്റോറിയത്തിൽ ശതാബ്ദി സമ്മേളനം മുൻ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. വാടപ്പുറംബാവ ഫൗണ്ടേഷൻ പ്രസിഡന്റ് സജീവ് ജനാർദ്ദനൻ അദ്ധ്യക്ഷത വഹിക്കും. ഇന്ത്യൻ കൗൺസിൽ ഒഫ് ഹിസ്റ്റോറിക്കൽ റിസർച്ച് അംഗം ഡോ.സി.ഐ. ഐസക്ക് ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് ബി. ബാബുപ്രസാദ്, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ജനറൽ സ്രെകട്ടറി കെ.സി. സുധീർബാബു, വാടപ്പുറം ബാവ ഫൗണ്ടേഷൻ ഭാരവാഹികളായ രക്ഷാധികാരി വി.കമലാസനൻ, സെക്രട്ടറി പി.ഡി.ശ്രീനിവാസൻ, ഓർഗനൈസിംഗ് സെക്രട്ടറി ഉദയഭാനു വാടപ്പുറം, വൈസ് പ്രസിഡന്റ് ജാക്‌സൺ ആറാട്ടുകുളം എന്നിവർ സംസാരിക്കും.