
ആലപ്പുഴ: സി.പി.ഐ ഹരിപ്പാട് മണ്ഡലം കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം 9ന് വൈകിട്ട് 3 ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിർവ്വഹിക്കും .ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി പി.പ്രസാദ് ലൈബ്രറി ഉദ്ഘാടനം ചെയ്യും. സർവ്വകലാശാലാ സിൻഡിക്കേറ്റ് അംഗം അഡ്വ എ.അജികുമാറിൽ നിന്ന് ആദ്യ പുസ്തകം ഏറ്റുവാങ്ങും. എം.സോമൻ പതാക ഉയർത്തും. ആദ്യകാല നേതാക്കളെ ജില്ലാ അസി.സെക്രട്ടറിമാരായ പി.വി.സത്യനേശൻ, ജി.കൃഷ്ണപ്രസാദ് എന്നിവർ ആദരിക്കും. മണ്ഡലം അസി.സെക്രട്ടറി പി.ബി.സുഗതൻ റിപ്പോർട്ട് അവതരിപ്പിക്കും. മണ്ഡലം സെക്രട്ടറി കെ.കാർത്തികേയൻ സ്വാഗതവും ജില്ലാ കൗൺസിൽ അംഗം ഡി.അനീഷ് നന്ദിയും പറയും.