
ആലപ്പുഴ: കായംകുളം ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ കരിയർ ഡെവലപ്മെന്റ് സെന്ററിൽ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ഡെവലപ്മെന്റ് പ്രോഗ്രാമിലേക്ക് (സ്പോക്കൺ ഇംഗ്ലീഷ്) അപേക്ഷ ക്ഷണിച്ചു. ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് പങ്കെടുക്കാം. പ്രായം 18നും 35നും മദ്ധ്യേ. പ്രൊഫഷണൽ ബിരുദധാരികൾക്ക് മുൻഗണന. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് അവസരം. അവസാന തീയതി ജനുവരി 10. ഫോൺ : 0479- 2442502, 8848762578, 8075245558.