s

ആലപ്പുഴ: എസ്.എൽ പുരം ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രം മഹാത്മാ ഗാന്ധിയുടെ എഴുപത്തിനാലാമത് രക്തസാക്ഷി ദിനം മാനവമൈത്രി ദിനമായി ആചരിക്കും. സ്‌കൂളുകളിൽ നടത്തിവരുന്ന ഗാന്ധിദർശൻ പരിപാടിയുടെ ഭാഗമായി 26ന് എൽ. പി സ്‌കൂൾ മുതൽ ഹയർ സെക്കൻഡറി തലം വരെ കലാ,സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കും. മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് അപേക്ഷിക്കേണ്ട അവസാന തീയതി : 20 വൈകിട്ട് 5 മണി വരെ. 30ന് നടക്കുന്ന മാനവമൈത്രി ദിനത്തിൽ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും