photo

ആലപ്പുഴ: കാർത്തികപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ പ്‌ളാറ്റിനം ജൂബിലി സ്മാരകം കാർത്തികപ്പള്ളി ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു. 1985 ൽ പണികഴിപ്പിച്ച ഇന്ദിരാ ഗാന്ധി സ്മാരകം നവീകരിക്കുകയും, രാഷ്ട്ര പിതാവിന്റെ അർദ്ധകായ പ്രതിമ സ്ഥാപിക്കുകയും ചെയ്തു. വ്യവസായ പ്രമുഖൻ വാലിൽ ജി.ചെല്ലപ്പനാണ് സ്മാരകം സമർപ്പിച്ചത്. മുൻ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഗാന്ധി പ്രതിമ അനാവരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുരേഷ് രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എ.കെ. രാജൻ, ജോൺ തോമസ്, മുഞ്ഞിനാട്ട് രാമചന്ദ്രൻ , ജേക്കബ് തമ്പാൻ, എസ്. വിനോദ് കുമാർ, എസ്. ദീപു, വിഷ്ണു ആർ. ഹരിപ്പാട്, ജി. സുരേഷ് , പി. ശ്രീവല്ലഭൻ , ആർ. അജിത് കുമാർ, സജിനി, ജി. രഞ്ജിത് , ആർ. അഭിലാഷ് കുമാർ ,സലിം ഗസൽ, ആർ. റോഷിൻ, എസ്. ബോധിസത്തമൻ, ശ്യാമള, ആർ. നാസർ , വേണുഗോപാൽ, സതീശൻ , ബിനു ഷാംജി , പ്രഫുൽ , സാനന്ദ് തുടങ്ങിയവർ സംസാരിച്ചു.