അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒമ്പതാം വാർഡിലെ കഞ്ഞിപ്പാടത്ത് വൈപ്പുമുട്ട് എട്ടിൽച്ചിറ റോഡിന്റെ നിർമ്മാണ പുരോഗതി എച്ച്.സലാം എം.എൽ.എയുടെ നേതൃത്വത്തിൽ വിലയിരുത്തി. 600 മീറ്റർ നീളത്തിലും 4 മീറ്റർ വീതിയിലുമാണ് ടാറിംഗ് പൂർത്തിയാക്കുന്നത്. സമീപത്തെ തോടിന്റെ കരയിൽ കല്ല് കെട്ടി സംരക്ഷണഭിത്തിയും നിർമ്മിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി .രമേശൻ, അംഗം ശ്രീകുമാർ, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ വിഷ്ണു മോഹൻ എന്നിവർ എം.എൽ.എ ക്കൊപ്പമുണ്ടായിരുന്നു.