 
അരൂർ: സി.പി.എം അരൂർ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ചന്തിരൂർ പാലസ് കൺവെൻഷൻ സെൻ്ററിൽ(കെ. കെ.വിശ്വംഭരൻ നഗർ) ആരംഭിച്ചു. ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു.ഏരിയാ കമ്മിറ്റി അംഗം ജി. ബാഹുലേയൻ അദ്ധ്യക്ഷനായി.ഇന്നലെ രാവിലെ മുതിർന്ന നേതാവ് കെ വി ദേവദാസ് പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾക്ക് തുടക്കമായത്. പി.ഡി. രമേശൻ രക്തസാക്ഷി പ്രമേയവും സി.കെ. മോഹനൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.ബി. ചന്ദ്രബാബു, സി.എസ്. സുജാത, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ജി. വേണുഗോപാൽ, കെ. പ്രസാദ്, ജി.ഹരിശങ്കർ, മനു. സി പുളിക്കൽ, ജില്ലാ കമ്മിറ്റി അംഗം എൻ.പി. ഷിബു, സ്വാഗത സംഘം ചെയർമാൻ എ.എം.ആരിഫ് എം.പി എന്നിവർ പങ്കെടുത്തു. ജി. ബാഹുലേയൻ, ആർ.ജീവൻ, അനിതാ സോമൻ എന്നിവരടങ്ങുന്ന പ്രിസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ഏരിയാ സെക്രട്ടറി പി.കെ. സാബു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനം ഇന്ന് വൈകിട്ട് സമാപിക്കും.