മാന്നാർ: കുട്ടമ്പേരൂർ ശ്രീ ശുഭാനന്ദാനന്ദാലയാശ്രമത്തിൽ പന്ത്രണ്ടു വെള്ളിയാഴ്ച വ്രതസമാപനവും തീർത്ഥാടന മഹാമഹവും നാളെ നടക്കും. രാവിലെ 5 :30 നു പ്രഭാതഭേരി, വിശേഷാൽ പൂജ, എതിരേൽപ്, പ്രാർത്ഥന, ഗുരു ദക്ഷിണ, കാണിയ്ക്ക എന്നിവയും 9 നു ഇരുമുടിക്കെട്ട് സമർപ്പണം, നേർച്ച വഴിപാട് സ്വീകരിക്കൽ, സമൂഹപ്രാർത്ഥന, ആശ്രമ മഠാധിപതി ശുഭാനന്ദ ശക്തി ഗുരുദേവന്റെ അനുഗ്രഹപ്രഭാഷണം, ഉച്ചയ്ക്ക് 11 മുതൽ ഇരുമുടിക്കെട്ട് സമർപ്പണം, നേര്ച്ച സ്വീകരണം, ഗുരുദക്ഷിണ,ഹാരാർപ്പണം, പുഷ്‌പാർച്ചന, പ്രാർത്ഥന അനുഗ്രഹ പ്രഭാഷണം എന്നിവയും നടക്കും. 1 നു സമൂഹസദ്യ.

3 ന് നടക്കുന്ന തീർത്ഥാടന സമ്മേളനത്തിൽ പാറശാല ശുഭാനന്ദദ്വാരകാശ്രമം മഠാധിപതി സ്വാമി സത്യാനന്ദജി അദ്ധ്യക്ഷത വഹിക്കും. കല്യാൺബാബ മുംബയ് ഉദ്ഘാടനം നിർവഹിക്കും. പാറക്കുളം ശുഭാനന്ദാശ്രമം മഠാധിപതി സ്വാമി സത്യാനന്ദജി മുഖ്യപ്രഭാഷണം നടത്തും. ട്രസ്റ്റ് സെക്രട്ടറി പി.കെ രാധാകൃഷ്ണൻ സ്വാഗതവും ഹരിദാസ് അമ്പലപ്പുഴ നന്ദിയും പറയും. വൈകിട്ട് 4.30 ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ പി.രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിക്കും. സ്വാമി ചിന്താനന്ദൻ അനുഗ്രഹ പ്രഭാഷണം നടത്തും. 5 :30 മുതൽ ആദ്ധ്യാത്മിക സമ്മേളനം 6 : 30 മുതൽ ദീപാരാധന, ദീപക്കാഴ്ച, സമൂഹാരാധന, ശുഭാനന്ദ ശക്തി ഗുരുദേവന്റെ അനുഗ്രഹപ്രഭാഷണം രാത്രി 9 മുതൽ വിവിധ ശാഖകളിലെ ശ്രീ ശുഭാനന്ദാനന്ദാലയ ഗായകസംഘത്തിന്റെ ഭക്തിഗാനസുധ.