ambala
പൊലീസ് മർദ്ദനത്തിനിരയായ നീർക്കുന്നം മാടവനത്തോപ്പിൽ അമൽ ബാബുവിനെ കോൺഗ്രസ്സ്‌ രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. എം. ലിജു, കെ .പി. സി. സി ജനറൽ സെക്രട്ടറി എ .എ .ഷുക്കൂർ എന്നിവർ സന്ദർശിച്ചപ്പോൾ

അമ്പലപ്പുഴ : പൊലീസ് മർദ്ദനത്തിനിരയായ നീർക്കുന്നം മാടവനത്തോപ്പിൽ അമൽ ബാബുവിനെ കോൺഗ്രസ്സ്‌ രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. എം. ലിജു, കെ .പി. സി. സി ജനറൽ സെക്രട്ടറി എ .എ .ഷുക്കൂർ എന്നിവർ സന്ദർശിച്ചു. അമലിനെ മർദ്ദിച്ച പൊലീസുകാർക്കെതിരെയും ആശുപത്രിയിൽ അഡ്മിറ്റാക്കാൻ തയ്യാറാകാതിരുന്ന ഡോക്ടർമാർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ഇരുനേതാക്കളും ആവശ്യപ്പെട്ടു. അമ്പലപ്പുഴ എം. സി. എച്ച്‌ മണ്ഡലം പ്രസിഡന്റ്‌ യു.എം.കബീർ,സെക്രട്ടറി ഹനീഫ്‌ എന്നിവരും ഒപ്പമുണ്ടായിരുന്നു.