photo
കേരള ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടേഴ്‌സ് യൂണിയൻ (കെ.എൽ.ഐ.യു) ജില്ലാ സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പ് ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കണമെന്ന് കേരള ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടേഴ്‌സ് യൂണിയൻ (കെ.എൽ.ഐ.യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പ്രസിഡന്റ് അനീസിനേയും സെക്രട്ടറി ഉദയകുമാറിനേയും ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി പി.എസ്. സന്തോഷ് കുമാർ ആദരിച്ചു.
രാജി സി.നായർ അദ്ധ്യക്ഷത വഹിച്ചു. കെ.എൽ.ഐ.യു സംസ്ഥാന ജനറൽ സെക്രട്ടറി എ. അരവിന്ദൻ പിള്ള സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എം. നസറുദ്ദീൻ, സി.ജി. മധു, ജെ. ഹരിദാസ്, സൂരജ്, അനിൽകുമാർ, റഹിം, ജിജി തോമസ് എന്നിവർ സംസാരിച്ചു.