
പൂച്ചാക്കൽ: തൈക്കാട്ടുശേരി സ്നേഹം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ എൻഫോഴ്സ്മെൻറ് എറണാകുളം ആർ.ടി.ഒ അനന്തകൃഷ്ണനെ ആദരിച്ചു. ചെയർമാൻ വി.എൻ ബാബു അദ്ധ്യക്ഷനായി. സെക്രട്ടറി പി.രവീന്ദ്രൻ, രക്ഷാധികാരികളായ കെ.ആർ അപ്പുക്കുട്ടൻ നായർ , റ്റി.പുഷ്പാംഗദൻ ട്രഷറർ ശ്രീകുമാർ, കെ.ജെ ആന്റണി തുടങ്ങിയവർ സംസാരിച്ചു.