ചേർത്തല: ചേർത്തല സർവീസ് ക്ലബിന്റെ പുതുവത്സരാഘോഷവും കുടുംബ സംഗമവും പ്രതിഭകളെ ആദരിക്കലും 9ന് രാവിലെ 10ന് വെള്ളിയാകുളം എൻ.എസ്.എസ് ഹാളിൽ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ബി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.സെക്രട്ടറി കെ.ബി. സത്യപാലൻ സ്വാഗതം പറയും.മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ പ്രതിഭകളെ ആദരിക്കും. റിട്ട. ചീഫ് മെഡിക്കൽ ഓഫീസർ (ഹോമിയോപ്പതി) ഡോ.എസ്. ദിലീപ്കുമാർ, വയലിനിസ്റ്റ് ഡോ.ബിജു മല്ലാരി, വിദ്യാഭ്യാസ വകുപ്പിന്റെ മികച്ച കോ-ഓർഡിനേറ്റർക്കുള്ള സംസ്ഥാന അവാർഡ് നേടിയ കെ.എഫ്. ജയിംസ് ആന്റണി,ജൈവ കർഷകൻ സി.ജി. പ്രകാശൻ,സി.ബി.എസ്.ഇ സംസ്ഥാന ഒന്നാം റാങ്ക് ജേതാവ് ദുർഗ സുമേഷ് എന്നിവരാണ് ആദരിക്കപ്പെടുന്നവർ.സ്ഥാപക പ്രസിഡന്റ് ആർ.സുഖലാൽ പുതുവത്സര സന്ദേശം നൽകും. റോയി ഫെലിക്സ്, കെ.സി. രാജേന്ദ്രബാബു, പി.ഷാജു എന്നിവർ സംസാരിക്കും.