തുറവൂർ: തുറവൂർ ബി.ആർ. സി യുടെ നേതൃത്വത്തിൽ ലൂയി ബ്രയിൽ അനുസ്മരണം സംഘടിപ്പിച്ചു. തുറവൂർ എ. ഇ. ഓ ആർ.പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കാഴ്ച പരിമിതിയുള്ള അദ്ധ്യാപിക പ്രസീദ പൊന്നപ്പനെ ആദരിച്ചു . വിദ്യാർത്ഥികൾക്കുള്ള ബ്രയിൽ കിറ്റുകളും വിതരണം ചെയ്തു. ബ്ലോക്ക് പ്രോജക്റ്റ് കോർഡിനേറ്റർ ശ്രീജ ശശിധരൻ, ജയസൂര്യ സായി , മോനിഷ മോഹൻ എന്നിവർ സംസാരിച്ചു.