ആലപ്പുഴ: എസ്.ഡി.പി.ഐ - പോപ്പുലർ ഫ്രണ്ട് മതതീവ്രവാദത്തിനെതിരെ സംഘപരിവാർ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ആലുക്കാസ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച് നഗരം ചുറ്റി തോണ്ടൻകുളങ്ങരയിൽ സമാപിച്ച പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ, ബി.ജെ.പി വക്താവ് സന്ദീപ് വാചസ്പതി, ജി.വിനോദ്കുമാർ, നഗരസഭാംഗം മനു ഉപേന്ദ്രൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.