 
ചേർത്തല: 15 മിനിറ്റ് 52 സെക്കന്റു കൊണ്ട് ഇന്ത്യയിലെ 728 ജില്ലകളുടെയും പേര് പറഞ്ഞ് നാഷണൽ ബുക്‌സ് ഒഫ് റെക്കാഡ്സിൽ ഇടം നേടി അഞ്ച് വയസുകാരി. മുട്ടത്തിപ്പറമ്പ് നേത്രക്കാട് വീട്ടിൽ രാജീവിന്റെയും ഗായത്രിയുടെയും മകൾ കീർത്തന രാജീവ് (5) ആണ് ഈ കൊച്ചുമിടുക്കി.
പിതാവ് കരുനാഗപ്പള്ളി യുക്കോ ബാങ്ക് മാനേജർ രാജീവിന്റെ പരിശീലനമാണ് റെക്കാഡിലേക്ക് കീർത്തനയെ നയിച്ചത്. ചെറു പ്രായത്തിൽ തന്നെ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പേര് കിർത്തന പെട്ടെന്ന് പറയുമായിരുന്നു. ഈ കഴിവ് തിരിച്ചറിഞ്ഞാണ് കുടുതൽ കാര്യങ്ങൾ വീട്ടുകാർ പഠിപ്പിക്കുവാൻ തുടങ്ങിയത്.