മാവേലിക്കര: പട്ടികജാതി വികസന ഫണ്ടുകൾ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യാതെ ലാപ്സാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് തണ്ടാൻ മഹാസഭ ചെട്ടികുളങ്ങര ശാഖായോഗം ആവശ്യപ്പെട്ടു. ഗ്രാമസഭകൾ വിളിച്ചു ചേർത്ത് അറഹരായ ഗുണഭോക്താക്കളെ കണ്ടെത്തണമെന്നും യോഗം ആവശ്യപ്പെട്ടു. മാവേലിക്കര ബ്ലോക്കു പഞ്ചായത്തു പ്രസിഡന്റ് ഇന്ദിരാദാസിനെ സംഘടനയുടെ നേതൃത്വത്തിൽ ആദരിച്ചു. ഭാരവാഹികളായി തങ്കപ്പൻ താരോദയം (രക്ഷാധികാരി), രാമചന്ദ്രൻ (പ്രസിഡന്റ്), ഗോപി ആശിർവാദ് (വൈസ്പ്രസിഡന്റ്), സുരേഷ്‌കുമാർ (സെക്രട്ടറി), സുഭദ്ര ഹരിഭവൻ (ജോ.സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. ശാഖയുടെ വാർഷിക സമ്മേളനവും കുടുംബസംഗമവും ഏപ്രിൽ രണ്ടാം വാരം നടത്താനും യോഗം തീരുമാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പുഷ്പരാജൻ, എൻ.രഘുനാഥൻ, ഷാജി എന്നിവർ പങ്കെടുത്തു.