photo
ചേർത്തല മരുത്തോർവട്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ ബൈബിൾ കൺവെൻഷൻ ധ്യാനഗുരു ഫാ. ജോർജ് കാട്ടൂർ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല : മരുത്തോർവട്ടം സെന്റ് സെബാസ്​റ്റ്യൻസ് പള്ളിയിൽ 29-ാമത് മരുത്തോർവട്ടം ബൈബിൾ കൺവെൻഷന് തുടക്കമായി. ധ്യാനഗുരുവും മല്ലപ്പള്ളി എമ്മാവൂസ് ധ്യാന കേന്ദ്രം ഡയറക്ടറുമായ ഫാ. ജോർജ് കാട്ടൂർ ഉദ്ഘാടനം ചെയ്തു. രാവിലെ 9മുതൽ ഉച്ചക്ക് ഒന്ന് വരെയാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന കൺവെൻഷൻ. ഞായറാഴ്ച സമാപിക്കും. വികാരി ഫാ. കുര്യൻ ഭരണികുളങ്ങര, കൺവീനർ ജോസ് എരയന്നംവീട,കൈക്കാരന്മാരായ അപ്പച്ചൻ അന്നവെളി, ജോയിച്ചൻ വളവുങ്കൽ, വൈസ് ചെയർമാൻ ജോയി വെളിയിൽ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.