ചാരുംമൂട്: ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി താമരക്കുളം ഗ്രാമ പഞ്ചായത്തിലെ 100 ഹെക്ടറോളം വരുന്ന 2 ജൈവ ക്ലസ്റ്ററുകളിലേക്കുള്ള ട്രൈക്കോഡെർമ സമ്പുഷ്ടീകരിച്ച ചാണകവളത്തിന്റെ വിതരണോദ്ഘാടനം പ്രസിഡന്റ് ജി.വേണു നിർവ്വഹിച്ചു.
പഞ്ചായത്തിലെ തന്നെ ജൈവ ഇൻപുട്ട് നിർമ്മാണ യൂണിറ്റുകളായ ഒരുമ, സമൃദ്ധി എന്നിവിടങ്ങളിലാണ് ജൈവ വളം നിർമ്മിച്ചത്. കൃഷി ഓഫീസർ എസ്.ദിവ്യശ്രീ, പഞ്ചായത്തംഗങ്ങളായ ദീപാ ജ്യോതിഷ്, ശോഭ സജി, കൺവീനർമാരായ ശങ്കരൻ കുട്ടി, കെ.ആർ. രാമചന്ദ്രൻ, ജാസ്മി, ഷിജിന, ജാസ്മിൻ തുടങ്ങിയവർ പങ്കെടുത്തു