ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ടി.കെ മാധവ മെമ്മോറിയൽ കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ്ന്റെ സമാപനത്തോടനുബന്ധിച്ച് ഹരിതം ഭരിതം പരിപാടിക്ക് തുടക്കം കുറിച്ചു. വിഷരഹിത പച്ചക്കറി ഉത്പാദനം ലക്ഷ്യംവച്ച് വോളണ്ടിയേഴ്സ് കാമ്പസിൽ ജൈവകൃഷി തുടങ്ങി. ക്യാമ്പ് ദിവസങ്ങളിൽ ഇതിൽ ഇതിനായുള്ള ഭൂമി ഒരുക്കി, സമീപപ്രദേശത്തുള്ള വീടുകളിലും പച്ചക്കറി, ഫല വൃക്ഷത്തൈകൾ വിതരണം ചെയ്തു. തുടർ ദിവസങ്ങളിൽ ദത്തു ഗ്രാമമായ പള്ളിപ്പാട് പ്രദേശത്തെ വീടുകളിലക്കും പരിപാടി വ്യാപിപ്പിക്കാനാണ് യൂണിറ്റ് ലക്ഷ്യമിടുന്നത്. പ്രോഗ്രാം ഓഫീസർ എം.വി പ്രീതയാണ് ഹരിതം ഭരിതം പദ്ധതിക്ക് നേതൃത്വം നൽകുന്നത്. എല്ലാ വീടുകളിലും വിഷ രഹിതമായ പച്ചക്കറി എന്ന സന്ദേശം നൽകി കൊണ്ട് എൻ.എസ്. എസ് വോളണ്ടിയർമാർ റാലി സംഘടിപ്പി​ച്ചു. നാട്ടുകാരിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് പരിപാടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അവരവരുടെ കൈവശമുള്ള ചെടികൾ നൽകിക്കൊണ്ട് നാട്ടുകാരും പരിപാടിയിൽ പങ്കാളികളായി.