ഹരിപ്പാട്: ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കൂത്തമ്പലത്തിലെ ജീർണോദ്ധാരണം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം പി.എൻ തങ്കപ്പൻ ഉദ്ഘാടനം നിർവഹിക്കും. രമേശ് ചെന്നിത്തല എം.എൽ.എ ധനസമാഹരണം ഉദ്ഘാടനം ചെയ്യും. ക്ഷേത്ര തന്ത്രിമുഖ്യർ ദീപപ്രോജ്വലനം നടത്തും.