ഹരിപ്പാട്: കേരള സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് നാളെ സർവകലാ ശാല ആസ്ഥാനത്ത് സത്യാഗ്രഹം നടത്താൻ പാരലൽ കോളേജ് അസോസിയേഷൻ തീരുമാനിച്ചു. ഉന്നത വിദ്യാഭ്യാസവകുപ്പു മന്ത്രി നിർദേശം നൽകിയിട്ടും കേരള സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ തുടങ്ങു ന്നില്ലെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി. പതിനായിരക്കണക്കിനു വിദ്യാർത്ഥി​കളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന നടപടിയാണ് സർവകലാശാല സ്വീകരിക്കുന്നതെന്ന് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം കരുവാറ്റ ചന്ദ്രബാബു ആരോപിച്ചു.