ഹരിപ്പാട്: ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാർഷത്തെ വർക്കിംഗ് ഗ്രൂപ്പ് യോഗം ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കൂടി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഓമന അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി, വിഷ്ണു മോഹൻദേവ്, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചേയർ പേഴ്സൺ. റ്റി.ആർ. വത്സല, ആരോഗ്യ സ്റ്റാന്റിംഗ് കമ്മി​റ്റി ചേയർപേഴ്സൺ പി. ശാന്തികൃഷ്ണ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ. പ്രസാദ്കുമാർ, ശോഭ, സുധിലാൽ, നദീറ, യമുന എന്നിവർ സംസാരി​ച്ചു . വിവിധ വർക്കിംഗ് ഗ്രൂപ്പുകളിൽ നിന്നുള്ള നിർദ്ദേശം ക്രോഡീകരിച്ച് റിപ്പോർട്ടായി അവതരിപ്പിച്ചു. ജോയിന്റ് ബി.ഡി.ഒ ജയസിംഹൻ നന്ദി പറഞ്ഞു.