ഹരിപ്പാട്: എസ്.ഡി.പി.ഐ പോപ്പുലർ ഫ്രണ്ട് ഭീകരതക്കെതിരെ ഹരിപ്പാട്ടും കാർത്തികപ്പള്ളിയിലു ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഹരിപ്പാട് മാധവ ജംഗ്ഷൻ നിന്നും ആരംഭിച്ച പ്രകടനം കെ എസ് ആർ ടി സി സ്റ്റാൻഡ് വഴി ടൗൺ ഹാൾ ജംഗ്ഷനിൽ സമാപിച്ചു. ബിജെപി മേഖല പ്രസിഡന്റ് കെ.സോമൻ, നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ് വിനോദ് ,വി.കെ.പ്രസന്നൻ, എസ്.ശിവദാസ്, ടി.മുരളി, ആർ.എസ്.എസ് ഖണ്ഡ് കാര്യവാഹ് അജിത്ത്, ഹരിക്കുട്ടൻ, നഗരസഭ അംഗങ്ങളായ പി.എസ്' നോമ്പിൾ, സുഭാഷിണി, മഞ്ജുഷ, സന്തോഷ്, ലത.. കണ്ണന്താനം എന്നിവർ നേതൃത്വം നൽകി. കാർത്തികപ്പള്ളി ഭാഗത്ത് നടന്ന പ്രതിഷേധ പ്രകടനം ചൂളത്തെരുവ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് കാർത്തികപ്പള്ളിയിൽ സമാപിച്ചു.ബി ജെ പി മേഖല പ്രസിഡന്റ് എം.മഹേഷ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് ജീ കാഞ്ഞിരത്തിൽ, ആർ എസ് എസ് കാര്യവാഹ് ആർ.രതീഷ്, എസ്.രഘു, വിനോദ് , ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി മഹേഷ്, ബി.എം.എസ് മേഖല പ്രസിഡന്റ് സന്തോഷ്, എന്നിവർ നേതൃത്വം നൽകി.