
ഹരിപ്പാട്: രണ്ട് ഉറുമികൾ 30 സെക്കൻഡിൽ രണ്ട് കൈകളും ഉപയോഗിച്ച് 212 തവണ വീശി "ഇന്ത്യ ബുക്ക് ഓഫ് റെക്കാഡ്സിൽ" ഇടം നേടിയ എഴാം ക്ലാസ് വിദ്യാർത്ഥിനി പാർവതിയെ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ടി. എസ് താഹ ആദരിച്ചു. കരുവാറ്റ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് , ആറന്മുള എൻജിനിയറിംഗ് കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സുവിൻ സുന്ദർ, പ്രദീപ് പെരുമാൾ എന്നിവർ പങ്കെടുത്തു. പാർവ്വതി 6 വയസ് മുതൽ തോട്ടപ്പള്ളി 'രുദ്ര" കളരിസംഘത്തിൽ പ്രദീപ് പെരുമാൾ ഗുരുക്കളുടെ ശിക്ഷണത്തിൽ കളരി അഭ്യസിച്ചു വരികയാണ്. സഹോദരൻ പ്രണവും കളരി അഭ്യസിക്കുന്നുണ്ട്. അച്ഛൻ പ്രമോദ് ആർമി ഉദ്യോഗസ്ഥനാണ്. അമ്മ ആശ.