
മാരാരിക്കുളം: കാട്ടൂർ പുതിയ വീട്ടിൽ ശ്രീ ഹനുമൽ ക്ഷേത്രത്തിൽ ഹനുമൽ ചാലിസയും ആഞ്ജനേയ ഹോമവും നടന്നു. ആഞ്ജനേയ ഹോമത്തിന് ആലപ്പുഴ നോർത്ത് പൊലീസ് ഇൻസ്‌പെക്ടർ കെ.പി.വിനോദ് ദീപം തെളിച്ചു. പ്രസിഡന്റ് എം.വി.രാജേന്ദ്രൻ,സെക്രട്ടറി പി.ടി.ബാഹുലേയൻ,ദേവസ്വം ഭാരവാഹികൾ എന്നിവർ
പങ്കെടുത്തു. അശോക് കുമാറിന്റെ മുഖ്യകാർമ്മികത്വത്തിലാണ് ആഞ്ജനേയ ഹോമം നടന്നത്. മാസത്തിലെ ആദ്യ ബുധനാഴ്ചയാണ് ചടങ്ങുകൾ.