അമ്പലപ്പുഴ : അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ വടക്കേ നടയിലെ റെയിൽവേ ക്രോസ് വാഹനം ഇടിച്ച് തകരാറിലായി. ബുധനാഴ്ച രാത്രിയോടെ തകരാറിലായ ഗേറ്റ് 24 മണിക്കൂർ കഴിഞ്ഞിട്ടും നന്നാക്കാത്തതിനാൽ അടഞ്ഞു കിടക്കുകയാണ്. കട്ടക്കുഴി, കൊപ്പാറക്കടവ്, വെള്ളക്കട, കോമന ഭാഗങ്ങളിലേക്ക് പോകുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള ആളുകൾക്കുള്ള ഏക ആശ്രയമാണ് ഈ ഗേറ്റ്. ഗ്യാസ് ഗോഡൗൺ, പപ്പട കമ്പനി എന്നിവിടങ്ങളിലേക്കുള്ള ചരക്ക് നീക്കവും സ്തംഭിച്ചു. ഗേറ്റ് നന്നാക്കാൻ അധികൃതരുടെ ഭാഗത്തു നിന്നും അടിയന്തര നടപടികൾ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.