അമ്പലപ്പുഴ: അഡ്വ.രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ പ്രതികൾക്ക് വ്യാജ സിംകാർഡ് എടുത്ത് നൽകിയ എസ്.ഡി.പി.ഐ പഞ്ചായത്തംഗത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നപ്ര തെക്ക് പഞ്ചായത്ത് ഓഫീസിലേക്ക് ഇന്ന് മാർച്ച് നടത്തും. രാവിലെ 10 ന് പുന്നപ്ര കളിത്തട്ട് ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് ബി.ജെ.പി തിരുവനന്തപുരം മേഖലാ അദ്ധ്യക്ഷൻ കെ.സോമൻ ഉദ്ഘാടനം ചെയ്യും.