ആലപ്പുഴ: റൈറ്റേഴ്സ് ഫോറത്തിന്റെ വാർഷികവും പ്രതിമാസ സാഹിത്യ സംഗമവും കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം ഉദ്ഘാടനം ചെയ്തു. റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് ഡോ. ജെ.കെ.എസ്. വീട്ടൂർ അദ്ധ്യക്ഷത വഹിച്ചു. ഡോ. തോമസ് മൂലയിൽ മുഖ്യാതിഥിയായി. ഡോ. കെ.എസ്. മനോജ്, അലക്സ് നെടുമുടി, മുരളി ആലിശ്ശേരി, ശ്യാം തകഴി തുടങ്ങിയവർ സംസാരിച്ചു. തോമസ് ഡി. ചമ്പക്കുളം രചിച്ച കാവ്യസ്പന്ദനങ്ങൾ എന്ന പുസ്തകം ഡോ. നെടുമുടി ഹരികുമാർ പ്രകാശനം ചെയ്തു.