
അമ്പലപ്പുഴ : എറണാകുളം ചൈതന്യ കണ്ണാശുപത്രിയുടേയും ബി.ജെ.പി പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡ് കമ്മിറ്റിയും സംയുക്തമായി നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിക്കും. നാളെ രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ എസ്.എൻ.ഡി.പി യോഗം 243ാം നമ്പർ ശാഖ ഹാളിൽ നടക്കുന്ന ക്യാമ്പ് വാർഡ് മെമ്പർ രജിത്ത് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ 9562789790,98090 16571 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.