ആലപ്പുഴ: തുമ്പോളി പരസ്പര സഹായനിധിയുടെ വയോജന സ്നേഹസംഗമവും സാംസ്കാരിക-ജീവകാരുണ്യ പ്രവർത്തകരെ ആദരിക്കലും 9 ന് വൈകിട്ട് 3 ന് പരസ്പരസഹായനിധി ഹാളിൽ നടത്തും. സംഗമം വനിത കലാസാഹിതി ജില്ലാകമ്മറ്റി പ്രസിഡന്റ് തുറവൂർ ഗീത ഉദ്ഘാടനം ചെയ്യും. പരസ്പരസഹായനിധി പ്രസിഡന്റ് പി.ജ്യോതിസ് അദ്ധ്യക്ഷത വഹിക്കും. .ചടങ്ങിൽ സാസംസ്കാരിക -ജീവകാരുണ്യ പ്രവർത്തകരായ പ്രോംസായി ഹരിദാസ്,അഡ്വ.പി.പി.ഗീത എന്നിവരെ ആദരിക്കും.