മാരാരിക്കുളം : വലിയ കലവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തൃക്കൊട‌ിയേറ്റ് മകര സംക്രമ ആറാട്ട് ഉത്സവം ഇന്ന് കൊടിയേറി 14ന് ആറാട്ടോടെ സമാപിക്കും. ഇന്ന് രാവിലെ 7ന് നാരായണീയ പാരായണം, വൈകിട്ട് 6നും 6.30നും മദ്ധ്യേ ക്ഷേത്രം തന്ത്രി കടിയക്കോൽമനയിൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്, 7.30ന് നാമജപലഹരി. 8ന് രാവിലെ 11ന് ശ്രീഭൂതബലി,വൈകിട്ട് 7.30ന് സംഗീതാരാധന. 9ന് രാവിലെ 11ന് ഉത്സവബലി ദിവ്യദർശനം, 7.30ന് ഭജൻസ്.10ന് രാവിലെ 8.30ന് കലശാഭിഷേകം, 9.30ന് ശ്രീബലി, 11ന് ശ്രീഭൂതബലി,വൈകിട്ട് 7.30ന് നാമസങ്കീർത്തന ലഹരി. 11ന് രാവിലെ 8.30ന് നവകപഞ്ചഗവ്യ കലശപൂജ,കലശാഭിഷേകം,വൈകിട്ട് 7.30ന് തിരുവാതിര. 13ന് പള്ളിവേട്ട മഹോത്സവം, രാവിലെ 11.30ന് ശ്രീഭൂതബലി,വൈകിട്ട് 5ന് കാഴ്ചശ്രീബലി,രാത്രി 9.15ന് വിളക്കെഴുന്നള്ളിപ്പ്, തുടർന്ന് പള്ളിവേട്ട പുറപ്പാട്. 14ന് ആറാട്ട് ഉത്സവം, രാവിലെ 6ന് പുല്ലാങ്കുഴൽ കച്ചേരി, 8ന് ഈശ്വരനാമഘോഷം,10ന് നാരായണീയ പാരായണം,വൈകിട്ട് 5.30ന് ആറാട്ട് എഴുന്നള്ളിപ്പ്, ആറാട്ട്, 6ന് ദീപക്കാഴ്ച, ആറാട്ട് വരവ്, തുടർന്ന് കൊടിയിറക്ക്.