പൂച്ചാക്കൽ : സമഗ്ര ശിക്ഷ കേരള ബി. ആർ.സി തുറവൂരിന്റെ നേതൃത്വത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായുള്ള സ്പെഷ്യൽ കെയർ സെന്റർ ഓടമ്പള്ളി സ്ക്കൂളിൽ തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ധന്യ ഉദ്ഘാടനം ചെയ്തു പ്രഥമാദ്ധ്യാപകൻ മുഹമ്മദ് കുഞ്ഞാശാൻ അദ്ധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജിമോൾ ,തുറവൂർ ബി.ആർ.സി കോ -ഓർഡിനേറ്റർ രാജിമോൾ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ സുബിത, സുകന്യമോൾ, മുംതാസ് എന്നിവർ പങ്കെടുത്തു.