മാവേലിക്കര: ശബരിമലയിൽ അഭിഷേകം ചെയ്യുന്നതിനുള്ള നെയ്യ് നിറച്ച കാവടികളുമേന്തി കാൽനടയായി ശബരിമല അയ്യപ്പദർശനത്തിന് പോകുന്ന കിഴക്കേ കല്ലട കുരുവേലിൽ - പടിഞ്ഞാറേകല്ലട ചാങ്ങേത്ത് കുടുംബങ്ങളുടെ സംഘം ഇന്ന് മാവേലിക്കരയിലെത്തും. വൈകിട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ദർശനത്തിന് ശേഷം കുരുവേലിൽ കുടുംബ തായ് വഴിയായ കോട്ടയ്ക്കകം മന്താനത്ത് ശ്രുതിലയ വീട്ടിൽ ദീപാരാധന നടത്തും. തുടർന്ന് നാളെ പുലർച്ചെ യാത്രയാരംഭിച്ച് ചെറിയനാട് വഴി ചെങ്ങന്നൂർ, ആറൻമുള, അയിരൂർ വഴി എരുമേലി പേട്ടതുള്ളി പരമ്പരാഗത കാനനപാതയിലൂടെ ശബരിമല സന്നിധിയിലെത്തിച്ചേരും.