ambala
കഞ്ഞിപ്പാടത്ത് താറാവുകളെ നഷ്ടമായ മുപ്പതിൽച്ചിറ ചന്ദ്രബോസിന്റെ വീട് അഡ്വ.മോഹൻ ദാസ് സന്ദർശിക്കുന്നു

അമ്പലപ്പുഴ: പക്ഷിപ്പനിയുടെ പേരിൽ താറാവുകളെ കൊല്ലുന്നതിന് അടിയന്തിര മാർഗ രേഖ ഉണ്ടാകണമെന്ന് എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് അഡ്വ. വി.മോഹൻദാസ് ആവശ്യപ്പെട്ടു. രോഗം വന്നു എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ താറാവുകളെ കൂട്ടിയിട്ട് കത്തിക്കുന്നത് ആധുനിക ലോകത്തിനു ഭൂഷണമല്ല. ആ കാലം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. താറാവുകളെ നഷ്ടമായ കഞ്ഞിപ്പാടം മുപ്പതിൽച്ചിറ ചന്ദ്ര ബോസിന്റെ വീട്ടിലെത്തിയയതായിരുന്നു നേതാക്കൾ. സി. പി .ഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഇ .കെ. ജയൻ, വി.ആർ. അശോകൻ, വി.ജി.മണിലാൽ ,കെ. അനിൽകുമാർ തോട്ടംങ്കര,എസ്.കുഞ്ഞുമോൻ, ബി.ബിനുമോൻ, സി.സുമേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.