 
ആലപ്പുഴ: അരൂർ പൊലീസ് സ്റ്റേഷനിൽ രണ്ട് വധശ്രമകേസുകൾ ഉൾപ്പെടെ നാല് കേസുകളിൽ പ്രതിയായ എഴുപുന്ന 12ാം വാർഡിൽ രോഹിണി നിവാസിൽ ലിജിൻ ലക്ഷ്മണനെ (24) കാപ്പാ നിയമപ്രകാരം നാടുകടത്തി. അരൂർ പൊലീസ് സ്റ്റേഷനിൽ നിന്നും സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും ജില്ലാ പൊലീസ് മേധാവിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലും എറണാകുളം റേഞ്ച് ഡി.ഐ.ജി
നീരജ് കുമാർ ഗുപ്തയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.