ആലപ്പുഴ: കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരളയുടെ 11ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള സ്വാഗതസംഘ രൂപീകരണവും ജില്ലാ സമ്മേളനവും 9ന് ഉച്ചയ്ക്ക് 2ന് സിഡാം ഹാളിൽ നടക്കും. സംസ്ഥാന ചെയർമാൻ കെ.ജി.വിജയകുമാരൻ നായർ ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ രാമചന്ദ്രൻ മുല്ലശ്ശേരി അദ്ധ്യക്ഷത വഹിക്കും.