s

ആലപ്പുഴ : ജില്ലാ ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസ് തയ്യാറാക്കിയ ജില്ലയിലെ 2150 അങ്കണവാടികളുടെ നിലവിലെ അവസ്ഥാ റിപ്പോർട്ട് -'കരുതാം കുരുന്നിനെ' പ്രകാശനം ചെയ്തു. ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ എച്ച്. സലാം എം.എൽ.എ ജില്ലാ ആസൂത്രണ സമിതി ചെയർപേഴ്സൺ കെ.ജി. രാജേശ്വരിക്ക് റിപ്പോർട്ട് കൈമാറി പ്രകാശനം നിർവഹിച്ചു.

ജില്ലാ പഞ്ചായത്തിന്റെയും പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെയും അരൂർ, ചേപ്പാട്, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, മാന്നാർ, പാലമേൽ, തകഴി, തുറവൂർ ഗ്രാമ പഞ്ചായത്തുകളുടെയും വാർഷിക പദ്ധതി ഭേദഗതിക്ക് ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി.